IndiaLatest

നടൻ കമല്‍ഹാസനെതിരെ ആഞ്ഞടിച്ചു കങ്കണ

“Manju”

 

മുംബൈ: വീട്ടമ്മമാര്‍ക്ക് മാസശമ്പളമെന്ന നടനും രാഷ്ട്രീയക്കാരനുമായ കമല്‍ഹാസന്റെ നിര്‍ദേശത്തെ എതിര്‍ത്ത് ബോളിവുഡ് നടി കങ്കണ റണാവത്ത്. വീടിന്റെ ഉടമയെ ഒരു ജീവനക്കാരിയായി തരംതാഴ്ത്തുന്നതാണ് ഇതെന്ന് നടി അഭിപ്രായപ്പെട്ടു. ദൈവത്തിന് അവന്റെ സൃഷ്ടിക്കുള്ള പ്രതിഫലം നല്‍കുന്നതിനോടാണ് കമല്‍ഹാസന്റെ പ്രസ്താവനയെ നടി ഉപമിച്ചത്.
‘പ്രിയപ്പെട്ടവനൊപ്പമുള്ള ലൈംഗികതയ്‌ക്ക് ഒരു വില നിശ്ചയിക്കരുത്, ഞങ്ങളുടെ സ്വന്തം ചോരയെ നോക്കുന്നതിന് ശമ്പളം ആവശ്യമില്ല, ഞങ്ങളുടെ ചെറിയ രാജ്യമായ ഞങ്ങളുടെ സ്വന്തം വീട്ടിലെ രാജ്ഞികളായിരിക്കുന്നതിന് ഞങ്ങള്‍ക്ക് ശമ്പളം വേണ്ട, എല്ലാം ബിസിനസ്സായി കാണുന്നത് നിര്‍ത്തുക. എന്നാണ് കങ്കണയുടെ ട്വീറ്റ്.
‘ഒരു വീട്ടുടമസ്ഥനെ വീട്ടുജോലിക്കാരായി കുറയ്ക്കുന്നതും, അമ്മമാരുടെ ത്യാഗങ്ങള്‍ക്കും ജീവിതകാലം മുഴുവന്‍ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും വില നല്‍കുന്നതും മോശമായിരിക്കും.
പെട്ടെന്നുണ്ടായ സഹതാപത്തിന്റെ പുറത്ത് ദൈവത്തിന് അവന്‍ നിര്‍വ്വഹിച്ച സൃഷ്ടികള്‍ക്ക് പ്രതിഫലം നല്‍കുന്നതുപോലെയായിരിക്കും അത്. ഇത് ഓരേസമയം വേദനയുളവാക്കുന്നതും തമാശയായി തോന്നുന്നതുമാണ് , മറ്റൊരു ട്വീറ്റില്‍ കങ്കണ കുറിച്ചു.
കോണ്‍ഗ്രസ് എംപി ശശി തരൂര്‍ കമല്‍ഹാസന് പിന്തുണയറിയിച്ചതിന് പിന്നാലെയാണ് കങ്കണ വിയോജിപ്പുമായി എത്തിയത്. വീട്ടമ്മമാര്‍ക്ക് പ്രതിമാസ വേതനം നല്‍കുന്ന കമല്‍ഹാസന്റെ ആശയത്തെ സ്വാഗതം ചെയ്യുകയായിരുന്നു തരൂര്‍.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം അധികാരത്തില്‍ വന്നാല്‍ വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കുമെന്നാണ് കമല്‍ഹാസന്റെ വാഗ്ദാനം. സ്ത്രീശാക്തീകരണത്തിനാണ് തന്റെ പാര്‍ട്ടി മുന്‍ഗണന നല്‍കുന്നതെന്ന് പറഞ്ഞായിരുന്നു ഈ പ്രഖ്യാപനം.

Related Articles

Back to top button