International

ചൈനീസ് വാക്‌സിനിൽ ആശങ്ക; ആസ്ട്രാ സെനേക വാക്‌സിനായി ഇന്ത്യയെ സമീപിച്ച് ബ്രസീൽ

“Manju”

ചൈനീസ് വാക്‌സിനിൽ ആശങ്ക; ആസ്ട്രാ സെനേക വാക്‌സിനായി ഇന്ത്യയെ സമീപിച്ച് ബ്രസീൽ

ന്യൂഡൽഹി : കൊറോണ പ്രതിരോധ വാക്‌സിനായി ഇന്ത്യയെ സമീപിച്ച് ബ്രസീൽ. ആസ്ട്രാ സെനേകയും, ഓക്‌സഫ് സർവ്വകലാശാലയും സംയുക്തമായി വികസിപ്പിക്കുന്ന കൊവിഷീൽഡ് വാക്‌സിനാണ് ബ്രസീൽ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായുള്ള നടപടികൾ നയതന്ത്ര തലത്തിൽ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

കൊറോണ വാക്‌സിനുകൾക്കായി ബ്രസീൽ ആദ്യം ചൈനയെ ആണ് സമീപിച്ചിരുന്നത്. എന്നാൽ ചൈനീസ് വാക്‌സിൻ കുത്തിവെച്ചവരിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ബ്രസീൽ ചൈനയെ ഒഴിവാക്കി ഇന്ത്യയെ സമീപിച്ചത്.

കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ജനുവരി ഒന്നിനാണ്  ഇന്ത്യയിൽ നിന്നും വാക്‌സിനുകൾ എത്തിക്കാനുള്ള അപേക്ഷയ്ക്ക് ഡ്രഗ് റെലുലേറ്റർ അൻവിസ അനുമതി നൽകിയത്. രണ്ട് മില്യൺ ഡോസുകൾ ഇറക്കുമതി ചെയ്യാനാണ് അനുമതി. ഇന്ത്യയിൽ നിന്നും ആദ്യ ഘട്ടത്തിൽ ഒരു ബില്യൺ ഡോസുകൾ ഇറക്കുമതി ചെയ്യാനാണ് ബ്രസീൽ ലക്ഷ്യമിടുന്നത്. വാക്‌സിനുകൾ കയറ്റുമതി ഉറപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലാണ് നയതന്ത്ര പ്രതിനിധികൾ ഏർപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

 

Related Articles

Back to top button