IndiaLatest

തിയേറ്ററുകളില്‍ നൂറു ശതമാനം പേര്‍ക്കും പ്രവേശനം അനുവദിക്കാനാവില്ല

“Manju”

നിലവിലെ സാഹചര്യത്തില്‍ സിനിമാ തിയേറ്ററുകളില്‍ നൂറു ശതമാനം പേര്‍ക്കും പ്രവേശനം അനുവദിക്കാനാവില്ലെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞയാഴ്ച സിനിമാ തിയേറ്ററുകളിലെ നിയന്ത്രണങ്ങള്‍ നീക്കിയ സംസ്ഥാനത്തെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിനോട് നൂറു ശതമാനം പേര്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഘട്ടം ഘട്ടമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സിനിമാ തിയേറ്ററുകളില്‍ 50 ശതമാനം പേര്‍ക്കു മാത്രമേ പ്രവേശനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിട്ടുള്ളൂ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ കത്തില്‍ ആഭ്യന്തര മന്ത്രാലയം ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ജനുവരി 31 വരെ നീട്ടിയിട്ടുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി

Related Articles

Back to top button