IndiaLatest

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അശോക് ചവാനും

“Manju”

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് അശോക് ചവാന്‍. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയാണ് അശോക് ചാവാന്‍. തന്റെ സ്ഥാനാര്‍ത്ഥത്തിന് പിന്തുണ തേടി അശോക് ചാവാന്‍ മുതിര്‍ന്ന നേതാക്കളോട് ആശയവിനിമയം നടത്തി. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന വിധത്തില്‍ താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ദേശീയ നേതൃത്വത്തെ ഉടച്ച്‌ വാര്‍ക്കും എന്ന് അശോക് ചവാന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടംബത്തില്‍ നിന്നാരും മത്സരിക്കാനില്ലെന്ന് വ്യക്തമായതോടെ അതിന് പുറത്തുള്ള സാധ്യതകളെ കുറിച്ചാണ് സജീവ ചര്‍ച്ച. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെലോട്ട് ശശി തരൂര്‍ , മനീഷ് തിവാരി എന്നിവരുടെ പേരുകള്‍ ആണ് നിലവില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. മത്സരിക്കാനുള്ള സാധ്യത നിലനിര്‍ത്തുന്ന ശശി തരൂര്‍ സമവായത്തിലൂടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Related Articles

Back to top button