Thiruvananthapuram

നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസ്; പോസ്റ്റുമോര്‍ട്ടം പോലും പോലീസ് അട്ടിമറിച്ചു/

“Manju”

തിരുവനന്തപുരം : നെടുങ്കണ്ടം രാജ് കുമാർ കസ്റ്റഡി കൊലക്കേസിൽ പോലീസിനെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. കസ്റ്റഡിയിലുണ്ടായ മര്‍ദ്ദനം മൂലമാണ് രാജ്‍കുമാര്‍ മരിച്ചത്. പോസ്റ്റുമോര്‍ട്ടം പോലും പോലീസ് അട്ടിമറിച്ചതായി കമ്മീഷന്‍ നിരീക്ഷിച്ചു. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

നിയമങ്ങളും കോടതികളും പോലീസ് നഗ്നമായി ലംഘിച്ചു. സമാനതകളില്ലാത്ത സംഭവമാണ് ഉണ്ടായതെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ പറഞ്ഞു. തെളിവുള്ളവര്‍ക്ക് എതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ കൂട്ടിച്ചേർത്തു. കസ്റ്റഡി കൊലപാതകം റിപ്പോർട്ട് ജുഡീഷ്യൽ കമ്മീഷൻ മുഖ്യമന്ത്രിക്ക് കൈമാറി.

2019 ജൂണ് 12 നാണ് ഹരിതാ ഫിനാൻസ് ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് പിടികൂടുന്നത്. എന്നാൽ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരിൽ നാല് ദിവസം ക്രൂരമായി മർദ്ദിച്ചു. ആദ്യഘട്ടത്തിൽ ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീർക്കാനായിരുന്നു പോലീസ് ശ്രമം. റീപോസ്റ്റ് മോർട്ടം അന്വേഷണത്തിൽ വഴിത്തിരിവായെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരക്ക് നീതി ലഭിക്കുമെന്ന ശുഭപ്രതീക്ഷ കമ്മീഷൻ മുന്നോട്ട് വെക്കുന്നു. അതോടൊപ്പം കസ്റ്റഡി മർദ്ദനങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കാനുള്ള നിർദ്ദേശങ്ങളും കമ്മീഷന്റെ റിപ്പോർട്ടിലുണ്ട്.

Related Articles

Back to top button