AlappuzhaKeralaLatest

കോവിഡ് പ്രതിരോധം ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം

“Manju”

ആലപ്പുഴ : വിദ്യാലയങ്ങളിലെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി “കരുതാം വിദ്യാലയങ്ങളെ ‘ ക്യാമ്പയിനുമായി ജില്ല ഭരണകൂടം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ച സാഹചര്യത്തില്‍ അവിടെ നിന്നുള്ള ഉള്ള കോവിഡ് രോഗ വ്യാപനം പ്രതിരോധിക്കുന്നതിനാണ് ക്യാമ്ബയിന്‍ സംഘടിപ്പിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ല ഭരണകൂടം നടപ്പിലാക്കുന്ന ‘കരുതാം ആലപ്പുഴയെ’ ക്യാമ്ബയിനിന്റെ ഭാഗമായാണിത്. വിദ്യാര്‍ത്ഥികളില്‍ കോവിഡ് പ്രതിരോധത്തിനെ കുറിച്ച്‌ അവബോധം സൃഷ്ടിക്കുക, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുക എന്നിവ ലക്ഷ്യമാക്കിയാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്.

Related Articles

Back to top button