IndiaLatest

പശുക്കിടാവിനോട് യുവാവിന്റെ ക്രൂരത

“Manju”

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിനോദ്നഗറില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ വഴിയരികില്‍ അമ്മ പശുവിനൊപ്പം നിന്ന പശുക്കിടാവ് കുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. കുത്തേറ്റ യുവാവിന്റെ കൈയിലുണ്ടായിരുന്ന കവറില്‍ നിന്ന് ഫയലും പേപ്പറുകളും മറ്റും റോഡിലേക്ക് തെറിച്ചുവീണു. ദേഷ്യത്തോടെ യുവാവ് പശുക്കിടാവിന്റെ മുഖത്ത് തൊഴിക്കുകയും കൈവച്ച്‌ അടിക്കുകയും ചെയ്‌തു.

ഇതോടെ പശുക്കിടാവ് പേടിച്ച്‌ അമ്മയുടെ അടുത്തേക്ക് മാറി നിന്നു. സംഭവം തീര്‍ന്നുവെന്ന് കരുതിയെങ്കിലും പിന്നീടാണ് ഏവരെയും ഞെട്ടിച്ചുകൊണ്ടുളള വിഷയമുണ്ടായത്. അവിടെ കിടന്ന ഇഷ്ടികയെടുത്ത് പശുക്കിടാവിനെ യുവാവ് ഇടിച്ച്‌ വീഴ്‌ത്തുകയായിരുന്നു. പശുക്കിടാവിന്റെ മുതുകില്‍ ഇയാള്‍ ഇഷ്‌ടിക വച്ച്‌ ആഞ്ഞടിക്കുന്നതും ഒടുവില്‍ പശുക്കിടാവ് തളര്‍ന്നു വീഴുന്നതും കാണാം. പശുക്കിടാവ് വീണതിനു ശേഷമാണ് ഇയാള്‍ അവിടെ നിന്നും മടങ്ങിയത്. ഗുരുതരമായി പരിക്കേറ്റ പശുക്കിടാവിനെ പൊലീസ് സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റി. ആക്രമിച്ച യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. വലുതായ കുഴിയില്‍ നിരവധി അപകടങ്ങളും സംഭവിക്കുന്നുണ്ട്

Related Articles

Back to top button