Thiruvananthapuram

ശാന്തിഗിരി ഫുവൽസിൽ കസ്റ്റമേഴ്സ് ഡേ ആഘോഷം സംഘടിപ്പിച്ചു

“Manju”

പോത്തൻകോട്. ഗുണനിലവാരമുള്ള പെട്രോളിയം ഉൽപന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത് ഉറപ്പുവരുത്തുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ശാന്തിഗിരി ഫ്യൂവൽസും സംയുക്തമായി കസ്റ്റമർ ഡേ ആഘോഷം സംഘടിപ്പിച്ചു.

ശാന്തിഗിരി മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റ് ഇൻ ചാർജ് ആദരണീയ സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി അധ്യക്ഷനായ സമ്മേളനത്തിൽ പ്രശസ്ത സിനിമാതാരം മധുപാൽ മുഖ്യാതിഥിയായി. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉപഭോക്താക്കൾക്ക് നൽകുന്ന ഉൽപ്പന്നങ്ങളുടെ അളവും ഗുണനിലവാരവും ഉറപ്പാക്കുന്നതിന് കോർപ്പറേഷൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് ഉപഭോക്താക്കൾ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഐഒസി തിരുവനന്തപുരം ഡിവിഷണൽ മാനേജർ വിപിൻ ഓസ്റ്റിൻ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജീവ് കെ,ഡിസിസിസെക്രട്ടറി വെമ്പായം അനിൽകുമാർ, ബിജെപി ജില്ലാ സെക്രട്ടറി എം ബാലമുരളി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സഹീറ ത്തുബീവി,എസ് സുധർ മണി, സിന്ധു, കോലിയക്കോട് മഹീന്ദ്രൻ, ഐഎൻടിയുസി നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡണ്ട് കിരൺ ദാസ്, ശാന്തിഗിരി ആശ്രമം സീനിയർ ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) ടി കെ ഉണ്ണി കൃഷ്ണപ്രസാദ്. ശാന്തിഗിരി ആശ്രമം അസിസ്റ്റന്റ് ജനറൽ മാനേജർ പ്രമോദ് എം പി എന്നിവർ ആശംസകൾ അർപ്പിച്ചു

Related Articles

Back to top button