LatestThiruvananthapuram

വൈദ്യുതി പ്രതിസന്ധി; ഉന്നത തല യോഗം ഇന്ന് ചേരും

“Manju”

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും ഉന്നത തല യോഗം ചേരും. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കെ എസ് ഇ ബി ചെയർമാൻ ഉന്നത തലയോഗത്തിൽ ഇന്ന് നൽകുന്ന റിപ്പോർട്ടാകും പ്രധാനമായും ചർച്ച ചെയ്യുക. ലോഡ് ഷെഡിംഗ് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും.

കഴിഞ്ഞദിവസം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് 21 ന് ചേരുന്ന ഉന്നത തല യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും വൈദ്യുതി ചാർജ് കൂട്ടലടക്കം വേണ്ടി വന്നേക്കാമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണോ വേണ്ടയോ എന്നതടക്കമുള്ള കാര്യങ്ങളിൽ യോഗത്തിൽ ചർച്ചയുണ്ടാകും. അതേസമയം ഈ മാസം കാര്യമായ തോതിൽ മഴ കിട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നാണ് മന്ത്രി പറഞ്ഞിരുന്നു. പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് നിലവിൽ കെ എസ് ഇ ബി മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം കെ എസ് ഇ ബിക്ക് ഉണ്ടെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്. മഴ കുറഞ്ഞതും പുറത്ത് നിന്നുള്ള മൂന്ന് കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദായതുമാണ് വൈദ്യുതിയുടെ കാര്യത്തിൽ സംസ്ഥാനത്തിന് തിരിച്ചടിയായത്.

Related Articles

Back to top button