InternationalLatest

വിമാന സര്‍വിസുകള്‍ ജനുവരി 11 മുതല്‍

“Manju”

ജിദ്ദ: സൗദിക്കും ഖത്തറിനുമിടയില്‍ വിമാന സര്‍വിസുകള്‍ തിങ്കളാഴ്​ച (ജനുവരി 11) ആരംഭിക്കും. തുടക്കത്തില്‍ റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും ആഴ്​ചയില്‍ ഏഴ്​ സര്‍വിസുകളായിരിക്കും ഉണ്ടാകുകയെന്ന്​ സൗദി എയര്‍ലൈന്‍സ്​ വ്യക്തമാക്കി.റിയാദില്‍ നിന്ന്​ ആഴ്​ചയില്‍ നാല്​ വിമാനങ്ങളും ജിദ്ദയില്‍ നിന്ന്​ ആഴ്​ചയില്‍ മൂന്ന്​ വിമാനങ്ങളും സര്‍വിസ്​ നടത്തും. ആദ്യ സര്‍വിസ്​ തിങ്കാഴ്​ച വൈകീട്ട്​ 4.40നാണ്​. ഖത്തര്‍ എയര്‍വേസ്​ തിങ്കളാഴ്​ച മുതല്‍ സൗദിയിലേക്ക്​ സര്‍വിസ്​ ആരംഭിക്കും. തുടക്കം റിയാദിലേക്കായിരിക്കും. വ്യാഴാഴ്​ച (ജനുവരി 14) ജിദ്ദയിലേക്കും ശനിയാഴ്​ച (ജനുവരി 16)​ ദമ്മാമിലേക്കും​ വിമാനങ്ങളുണ്ടാകുമെന്ന്​ ഖത്തര്‍ എയര്‍വേസ്​ വ്യക്തമാക്കി​.

ഉപരോധത്തെ തുടര്‍ന്ന്​ മൂന്നര വര്‍ഷത്തിലധികമായി ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചിട്ട്​​. കഴിഞ്ഞ തിങ്കളാഴ്​ച അല്‍ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയിലാണ്​ ഉപരോധം നീക്കാനും പ്രവേശന കവാടങ്ങള്‍ തുറക്കാനും ധാരണയായത്​.

Related Articles

Back to top button