IndiaLatest

പൊതു ഇടങ്ങളിലെ മതഘടനകളും ചിഹ്നങ്ങളും നീക്കം ചെയ്യാന്‍ ഉത്തരവിട്ട് യുപി സര്‍ക്കാര്‍

“Manju”

ലക്‌നൗ: പൊതു ഇടങ്ങളിലെ മതഘടനകളും ചിഹ്നങ്ങളും നീക്കം ചെയ്യാനൊരുങ്ങി യുപി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുതിര്‍ന്ന അഡ്മിനിസ്‌ട്രേറ്റീവ്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യുപി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. റോഡുകളിലും നടപ്പാതകളിലും അനധികൃതമായി നിര്‍മ്മിച്ച മതപരമായ ബോര്‍ഡുകളെല്ലാം നീക്കം ചെയ്യാനാണ് നിര്‍ദേശം.

പൊതുറോഡുകളിലും തെരുവുകളിലും നടപ്പാതകളിലും ഏതെങ്കിലും മതങ്ങളെ പ്രതിനിധീകരിക്കുന്ന ഘടനയോ നിര്‍മ്മാണമോ ചിഹ്നങ്ങളോ അനുവദിക്കരുതെന്നാണ് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്. 2011 ജനുവരി 1ന് ശേഷം നിലവില്‍ വന്നിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത് ബാധകം. ഇത്തരം ബോര്‍ഡുകള്‍ ഉടനടി നീക്കം ചെയ്യണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

പൊതുയിടങ്ങളില്‍ ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ 6 മാസത്തിനുള്ളില്‍ മറ്റെവിടെയെങ്കിലും അത് മാറ്റി സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. ആറ് മാസത്തിനുള്ളില്‍ പൊതു ഇടങ്ങളില്‍ നിന്ന് ഇവ നീക്കാത്ത പക്ഷം അധികൃതരുടെ നേതൃത്വത്തില്‍ ഇവ നീക്കം ചെയ്യും. ഈ നിര്‍ദ്ദേശങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള പിഴവ് വരുത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരായിരിക്കും ഉത്തരവാദികളെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Related Articles

Back to top button