Uncategorized

സംശയ രോഗം; ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

“Manju”

കോഴിക്കോട് : കോഴിക്കോട് അത്തോളിയിൽ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ച് കൊന്നു. 50 വയസുകാരിയായ കൊടക്കല്ല് വടക്കേ ചങ്ങരോത്ത് ശോഭനയ്ക്കാണ് ദാരുണ അന്ത്യം. സംശയമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല നടത്തിയ ഭർത്താവ് കൃഷ്‌ണൻ ആത്മഹത്യ ചെയ്തു. സംഭവത്തിൽ അത്തോളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. കൊലപാതക്കത്തിന് ശേഷം ഭർത്താവ് കൃഷ്‌ണൻ ഒളിവിൽ പോകുകയായിരുന്നു. പിന്നീട് ഇയാൾക്ക് വേണ്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

Related Articles

Back to top button