Uncategorized

ഇലക്‌ട്രിക് ഓട്ടോ ഓടിച്ച്‌ ബില്‍ ഗേറ്റ്‌സ്

“Manju”

ഡല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ഇലക്‌ട്രിക് ഓട്ടോ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബില്‍ ഗേറ്റ്‌സ് തന്നെയാണ് വീഡിയോ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ഓട്ടോറിക്ഷയുടെ കണ്ണാടിയില്‍ ബില്‍ ഗേറ്റ്‌സ് മുഖം നോക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ‘ഒട്ടും പുകയുമില്ല, അനാവശ്യമായ ശബ്ദവുമില്ല‘- ഇത് മഹീന്ദ്രയുടെ ട്രിയോ എന്ന് പരിചയപ്പെടുത്തിയാണ് ബില്‍ ഗേറ്റ്‌സ് വീഡിയോ പങ്കുവെച്ചത്. വാഹനത്തിന്റെ ഫീച്ചറുകള്‍ വിശദീകരിക്കാനും ബില്‍ ഗേറ്റ്‌സ് മറന്നില്ല. ഇതിന് പുറമേ റോഡില്‍ സീറോ കാര്‍ബണ്‍ ബഹിര്‍ഗമനം സാധ്യമായ ലോകം സൃഷ്ടിക്കുന്നതിന് പുതിയ വഴി കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം കുറിച്ചു.

സ്യൂട്ട് ധരിച്ചാണ് ബില്‍ ഗേറ്റ്‌സ് ഓട്ടോറിക്ഷ ഓടിക്കുന്നത്. ‘നവീകരണത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം തുടരുകയാണ്. 131 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും 4 ആളുകളെ വരെ വഹിക്കാനും ശേഷിയുള്ള ഒരു ഇലക്‌ട്രിക് റിക്ഷയാണ് ഞാന്‍ ഓടിച്ചത്. ഗതാഗത വ്യവസായത്തിന്റെ ഡീകാര്‍ബണൈസേഷനില്‍ മഹീന്ദ്രയെപ്പോലുള്ള കമ്ബനികള്‍ സംഭാവന ചെയ്യുന്നത് കാണുന്നത് പ്രചോദനകരമാണ്.’- ബില്‍ ഗേറ്റ്‌സിന്റെ വാക്കുകള്‍.

 

 

Related Articles

Back to top button