IndiaKeralaLatest

വയനാട്ടിലിറങ്ങിയ കടുവയെ പിടിക്കാന്‍ മൈസൂരുവിലുള്ള പെണ്‍കടുവയുടെ മൂത്രം; കെണിയൊരുക്കി വനംവകുപ്പ്

“Manju”

വയനാട്: കടുവയെ പിടിക്കാന്‍ കെണിയൊരുക്കി വനം വകുപ്പ്. കൊളവള്ളി ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കണ്ടെത്താനുള്ള വനം വകുപ്പിന്റെ ശ്രമം തുടരുകയാണ്. കടുവയെ ആകര്‍ഷിക്കുന്നതിനായി മൈസൂരു മൃഗശാലയില്‍ നിന്നും പെണ്‍കടുവയുടെ മൂത്രം കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി. ഇന്ന് വൈകുന്നേരത്തോടുകൂടി എത്തുമെന്ന് വനം വകുപ്പ് അറിയിച്ചു.
കടുവയെ പിടികൂടാനായി ഞായറാഴ്ച കൊളവള്ളിയില്‍ രണ്ട് കെണികള്‍ വനംവകുപ്പ് ഒരുക്കിയിരുന്നു. കൂടാതെ 70ലധികം വനപാലകര്‍ തിങ്കളാഴ്ച നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താന്‍ സാധിച്ചില്ല. റേഞ്ച് ഓഫീസറെ ആക്രമിച്ച സ്ഥലത്ത് നിന്ന് 500 മീറ്റര്‍ അകലെ കടുവയുടെ സാമിപ്യം മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. കടുവ പ്രദേശത്ത് തന്നെ ഉണ്ടെന്നാണ് വിലയിരുത്തല്‍.
കടുവയെ ആകര്‍ഷിക്കുന്നതിനായി, കെണിയുടെ സമീപം പെണ്‍കടുവയുടെ മൂത്രം തളിക്കും. ജനവാസ മേഖലയിലേക്ക് ഇറങ്ങിയിട്ടുള്ളത് ആണ്‍ കടുവയാണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് പെണ്‍കടുവയുടെ മൂത്രം ഉപയോഗിച്ച്‌ ഒളിച്ചിരിക്കുന്ന കടുവയെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍. കടുവ ആണ്‍ വര്‍ഗ്ഗത്തില്‍ പെട്ടതല്ലെങ്കിലും കടുവയുടെ മൂത്രത്തിന്റെ മണം അടിക്കുമ്ബോള്‍ കൂട്ടിനടുത്തേക്ക് വരാനുള്ള സാധ്യത കൂടുമെന്നുമാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.
പ്രദേശത്ത് കാപ്പിത്തോട്ടങ്ങളും കുറ്റിക്കാടുകളും പ്രദേശത്ത് ധാരാളമുള്ളതിനാല്‍ കടുവയ്ക്ക് ഒളിക്കാനുള്ള സൗകര്യം ഏറെയാണ്. കടുവയെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്ത് 20 ഓളം ക്യാമറകള്‍ വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. കടുവയുടെ ആക്രമണത്തിന് ഇരയായ ചെതലയം റേഞ്ചര്‍ ശശികുമാര്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Related Articles

Back to top button