IndiaLatest

നദിക്കരയില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു

“Manju”

Sathyam Online : Breaking News | Latest Malayalam News | Kerala | India |  Politics | Sports | Movie | Column | Malayalam News | Kerala News | Pravasi  | Social Media |Middle East

ശ്രീജ.എസ്

ഭുവനേശ്വര്‍: സുഹൃത്തുക്കളുമൊത്ത് പിക്നിക്കിനെത്തിയ 27 കാരി നദിയില്‍ വീണ് മരിച്ചു. ഒഡീല്‍ രാജ്ഗംഗ്പുര്‍ കുംഭര്‍പഡ സ്വദേശി അനുപമ പ്രജാപതിയാണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് ഒഡീഷയിലെ പ്രമുഖ പിക്നിക് സ്പോട്ടായ സുന്ദര്‍ഗഡിലെ കനാകുണ്ടിലെത്തിയതായിരുന്നു അനുപമ. നദിക്കരയില്‍ നിന്നും സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

കുത്തിയൊലിക്കുന്ന നദിയില്‍ ഒഴുകി പോയ യുവതിയുടെ മൃതദേഹം തൊട്ടടുത്ത ദിവസമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി മൂന്നിനു നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ദിക്കരയിലെ ഒരു പാറയില്‍ നിന്നും അനുപമ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പിറകിലൂടെ വന്ന ഒരാള്‍ കാല്‍വഴുതി ഇതിന്റെ ആഘാതത്തില്‍ നില തെറ്റിയ യുവതി വെള്ളത്തിലേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളില്‍. നദിയിലെ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് പെട്ടെന്ന് ആര്‍ക്കും സഹായിക്കാനും കഴിഞ്ഞില്ല.

 

Related Articles

Back to top button