KeralaLatestThiruvananthapuram
ചോദ്യം ചെയ്യല്‍ അവസാനിച്ചു; ശിവശങ്കര്‍ വീട്ടിലെത്തി.
സ്റ്റാഫ് റിപ്പോര്‍ട്ടര്‍
തിരുവനന്തപുരം: മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യുന്ന നടപടികള്‍ എന്‍ഐഎ പൂര്‍ത്തിയാക്കി. പേരൂര്‍ക്കട പോലീസ് ക്ലബ്ബിലായിരുന്നു ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നത്. ചോദ്യംചെയ്യല്‍ കഴിഞ്ഞ് കാറില്‍ വീട്ടിലെത്തിച്ചു. നാലര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലായിരുന്നു നടന്നത്.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ബന്ധുവിന്റെ കാറിലാണ് വീട്ടിലേക്കയച്ചത്. ശിവശങ്കറിനെ ചോദ്യം ചെയ്തത് കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘമാണ്. നേരത്തെ കസ്റ്റംസ് ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തശേഷം കാറില്‍ വീട്ടിലെത്തിച്ചിരുന്നു.