IndiaKeralaLatest

ഗ്യാസ് സിലിന്‍ഡര്‍ കണക്‌ട് ചെയ്യുന്നതിനിടെ തീപിടിത്തം

“Manju”

രീജ.എസ്

ഗ്യാസ് സിലിന്‍ഡര്‍ കണക്ട് ചെയ്യുന്നതിനിടെ തീപിടിത്തം; വീട് കത്തിനശിച്ചു

കൊച്ചി: ഗ്യാസ് സിലിന്‍ഡര്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെ തീപിടിച്ച്‌ വീട് ഭാഗികമായി കത്തിനശിച്ചു. ആലുവ തായിക്കാട്ടുകര എസ് എന്‍ പുരം ആശാരിപറമ്പ് റോഡില്‍ ദേവി വിലാസത്തില്‍ സുരേഷിന്റെ വീടാണ് കത്തിയത്.

തീയണയ്ക്കാനുള്ള ശ്രമത്തിനിടെ സുരേഷിന് പൊള്ളലേറ്റു. വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു. ഒരുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. ആലുവയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് ദുരന്തം ഒഴിവാക്കാനായത്. തീ അണയ്ക്കുന്നതിനിടെ പരിക്കേറ്റ സുരേഷിനെ ഫയര്‍ഫോഴ്സ് ആശുപത്രിയിലെത്തിച്ചു.

Related Articles

Back to top button