IndiaInternationalLatest

ശാസ്ത്ര സാങ്കേതികരംഗത്തെ ഇന്ത്യ- യു.എ.ഇ കരാറിന് ക്യാബിനറ്റ് അംഗീകാരം

“Manju”

ന്യൂഡൽഹി: യു.എ.ഇയുമായുള്ള കരാറിന് കേന്ദ്രസർക്കാർ ക്യാബിനറ്റ് യോഗം അനുമതി നൽകി. യുണൈറ്റഡ് അറബ് എമിറേറ്റ്‌സുമായുള്ള ശാസ്ത്രസാങ്കേതിക രംഗത്തെ പരസ്പര സഹകരണത്തിനാണ് അനുമതിയായത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് അംഗീകാരം നൽകിയത്. ഇന്ത്യയുടെ നാഷണൽ സെന്റർ ഓഫ് മെറ്ററോളജിയും യു.എ.ഇയിലെ എർത്ത് സയൻസ് മന്ത്രാലയവും തമ്മിലാണ് കരാർ.

കരാർ പ്രകാരം ശാസ്ത്രസാങ്കേതിക രംഗത്ത് വിവരങ്ങൾ കൈമാറുന്നതിനും മെറ്ററോളജിക്കൽ, സെസ്‌മോളജിക്കൽ, ഓഷ്യാനോ സർവ്വീസ് എന്നീ വിദഗ്ധ മേഖലയിലെ പഠനങ്ങളും പരിശീലനങ്ങളും ഇരുരാജ്യങ്ങളുടെ സഹകരണത്തോടെ നടക്കും. ഇത്തരം മേഖലകളിൽ ഉപയോഗിക്കുന്ന റഡാറുകൾ, ഉപഗ്രഹങ്ങൾ എന്നിവയുടെ നിർമ്മാണവും ഉപയോഗവും സംയുക്തപദ്ധതികളിലൂടെ നടപ്പാക്കുമെന്നും ക്യാബിനറ്റ് സെക്രട്ടറിയേറ്റ് അറിയിച്ചു.

പദ്ധതി പ്രകാരം ഇരുരാജ്യങ്ങളിലേയും ശാസ്ത്രജ്ഞരുടെ ഒരുമിച്ചുള്ള പരിശീലനവും ഗവേഷണവും നടക്കും. ഇതേ മേഖലകളിലെ ഗവേഷണ വിദ്യാർത്ഥികൾക്കും ഇത് പ്രയോജനകരമാകും. പ്രകൃതിക്ഷോഭങ്ങളും സുനാമിപോലുള്ള പ്രകൃതി ദുരന്തങ്ങളും മനസ്സിലാക്കാൻ ഒമാൻ കടലിലും അറബിക്കടലിലും ഇരുരാജ്യങ്ങളും സംവിധാനം ഒരുക്കുമെന്നും ക്യാബിനറ്റ് സെക്രട്ടറിയേറ്റ് അറിയിച്ചു.

Related Articles

Back to top button