IndiaLatest

കൊവാക്സിന്റെ ഫലപ്രാപ്തി 50 ശതമാനം മാത്രമാണെന്ന് പുതിയ പഠനം

“Manju”

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന്റെ ഫലപ്രാപ്തി 50 ശതമാനം മാത്രമാണെന്ന് പുതിയ പഠനം.ഡല്‍ഹിയില്‍ ഡെല്‍റ്റ വകഭേദം വ്യാപനം രൂക്ഷമായിരുന്ന സമയത്തായിരുന്നു പഠനം. ഡല്‍ഹി എയിംസിലെ 2,714 ജീവനക്കാരിലാണ് പഠനം നടത്തിയത്.

ഏപ്രില്‍ 15 നും മേയ് 15നും ഇടയില്‍ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ അടക്കം വിവരങ്ങള്‍ ശേഖരിച്ച്‌ നടത്തിയ പഠനമാണ് നിഗമനത്തിന് അടിസ്ഥാനം. അക്കാലത്ത് ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനവും രണ്ടാം തരംഗ സമയത്തെ വൈറസിന്റെ തീവ്ര വ്യാപനവുമാകാം വാക്സിന്റെ ഫലപ്രാപ്തി കുറയാന്‍ കാരണമെന്നും ഈ പഠനത്തില്‍ സൂചിപ്പിക്കുന്നു.

കൊവാക്‌സിന്‍ എത്രത്തോളം ഫലപ്രദമാണെന്ന കാര്യത്തില്‍ നേരത്തെയും തര്‍ക്കങ്ങളുണ്ടായിരുന്നു. കൊവാക്‌സിന്‍ കൊവിഷീല്‍ഡിനെക്കാള്‍ ഫലപ്രദം എന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തുവന്നത്.എന്നാല്‍ ലാന്‍സറ്റ് ഈ മാസം തുടക്കത്തില്‍ പുറത്തുവിട്ട ഇടക്കാല റിപ്പോര്‍ട്ടില്‍ കൊവാക്‌സീന് 77 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്.

Related Articles

Back to top button