IndiaInternationalLatest

ജനിതക മാറ്റം വന്ന കൊവിഡ് 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി ലോകാരോഗ്യ സംഘടന

“Manju”

Corona Virus News in Malayalam Latest Corona Virus news, photos, videos | Zee News Malayalam

ജനീവ: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വകഭേദം പടര്‍ന്നുപിടിക്കുന്നു. യു.കെയില്‍ കണ്ടെത്തിയ വകഭേദം 50 രാജ്യങ്ങളിലേയ്ക്കും ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളിലേയ്ക്കും വ്യാപിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസിന്റെ മൂന്നാമതൊരു വകഭേദം ജപ്പാനില്‍ കണ്ടെത്തിയതായി സംശയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരേണ്ടതുണ്ടെന്നും ലോകാരോഗ്യസംഘടന പറഞ്ഞു.

ബ്രിട്ടനില്‍ കണ്ടെത്തിയ കൊവിഡ് വകഭേദത്തെ സംബന്ധിച്ച്‌ 2020 ഡിസംബര്‍ പതിനാലിനാണ് ലോകാരോഗ്യ സംഘടനയ്ക്ക് ആദ്യം വിവരം ലഭിക്കുന്നത്. ഇതേപ്പറ്റി കൂടുതല്‍ പഠനം നടത്തുന്നതിന് മുന്‍പ് തന്നെ മറ്റിടങ്ങളിലേയ്ക്ക് വ്യാപിച്ചു തുടങ്ങി. വൈറസ് ബാധിക്കുന്നവരുടെ പ്രായവും ലിംഗവും മറ്റ് വകഭേദങ്ങളിലേതിന് സമാനമാണ്. എന്നാല്‍ വ്യാപനശേഷി കൂടുതലാണെന്നാണ് സമ്ബര്‍ക്കം കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ ഡിസംബര്‍ 18 ന് കണ്ടെത്തിയ വകഭേദം 20 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നടത്തിയ പഠനങ്ങളില്‍ പുതിയ വകഭേദം മുന്‍പുള്ളതിനെക്കാള്‍ അതിവേഗം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതാണെന്ന് കണ്ടെത്തി.

Related Articles

Back to top button