IndiaKeralaLatest

മോദി പച്ചയായ മനുഷ്യന്‍; വിയോജിപ്പുകള്‍ക്കിടയിലും – ഗുലാം നബി ആസാദ്

“Manju”

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നവഴി മറക്കാത്തയാളാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജമ്മു-കാശ്മീരിലെ ഗുജ്ജര്‍ സമുദായാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഗുലാം നബി ആസാദ് മോദിയെ പുകഴ്ത്തി സംസാരിച്ചത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനുശേഷവും വളരെ അഭിമാനത്തോടെയാണ് ചായക്കച്ചവടക്കാരനായിരുന്നെന്ന് (ചായ്‌വാല) സ്വയം പരിചയപ്പെടുത്തുന്നതെന്നു ഗുലാം നബി ആസാദ് പറഞ്ഞു.
‘ജനങ്ങള്‍ നരേന്ദ്ര മോദിയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊളളണം. അദ്ദേഹം വന്നവഴിമറക്കാത്തയാളാണ്. പ്രധാനമന്ത്രിയായതിനുശേഷവും വളരെ അഭിമാനത്തോടെയാണ് ചായക്കച്ചവടക്കാരനായിരുന്നെന്ന് സ്വയം പരിചയപ്പെടുത്തുന്നത്. മോദിയുമായി രാഷ്ട്രീയ പരമായി വളരെയധികം വിയോജിപ്പുകളുണ്ടെന്നും പ്രധാനമന്ത്രി ഒരു പച്ചയായമനുഷ്യനാണെന്നും’ ഗുലാം നബി ആസാദ് ചടങ്ങില്‍ പറഞ്ഞു.
ഗുലാം നബി ആസാദിന്റെ രാജ്യസഭാംഗമെന്ന കാലാവധി അവസാനിക്കുന്ന ദിവസം നരേന്ദ്ര മോദി വികാരാധീനയായി വിതുമ്ബുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ആസാദിന് വിടനല്‍കിക്കൊണ്ട് നടത്തിയ 13 മിനിട്ട് നീണ്ടുനിന്ന പ്രസംഗത്തില്‍ 2007ലെ ഭീകരവാദ അക്രമത്തില്‍ കശ്മീരില്‍ അകപ്പെട്ട ഗുജറാത്ത് സ്വദേശികളെ മടക്കിക്കൊണ്ടുവരുന്നതിന് ആസാദ് നല്‍കിയ സഹായങ്ങളേക്കുറിച്ച്‌ വിശദീകരിച്ച നരേന്ദ്ര മോദി പലപ്പോഴും വിതുമ്ബിയിരുന്നു.

Related Articles

Back to top button