IndiaLatest

ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് ഇല്ലെന്ന പരാമർശം; രാഹുലിനെ കാര്യങ്ങൾ പഠിപ്പിക്കണമെന്ന് ഗിരിരാജ് സിംഗ്

“Manju”

ന്യൂഡൽഹി: ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് നിലവിൽ ഇല്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം ലോക്‌സഭയിലും ചർച്ചയാക്കി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഫെബ്രുവരി രണ്ടിന് രാഹുൽ ഫിഷറീസ് മന്ത്രാലയത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ചിരുന്നു. എന്നാൽ പുതുച്ചേരിയിലെത്തിയ രാഹുൽ പറഞ്ഞത് ഇന്ത്യയിൽ അങ്ങനൊരു മന്ത്രാലയം ഇല്ലെന്നാണ്. രാഹുലിന് മറവിരോഗമാണോയെന്ന് ഗിരിരാജ് സിംഗ് ചോദിച്ചു.

ഇന്ത്യയിൽ ഏതൊക്കെ മന്ത്രാലയങ്ങളുണ്ടെന്നും അവ എന്തിന് വേണ്ടിയാണെന്നും രാഹുലിനെ സ്‌കൂളിൽ അയച്ചു പഠിപ്പിക്കുകയാണ് കോൺഗ്രസ് നേതാക്കൾ ആദ്യം ചെയ്യേണ്ടതെന്ന് മന്ത്രി പറഞ്ഞു. ഫെബ്രുവരി 17 ന് പുതുച്ചേരിയിൽ സംസാരിക്കവേയാണ് അധികാരത്തിലെത്തിയാൽ മത്സ്യമേഖലയ്ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് രാഹുൽ പറഞ്ഞത്. ഇറ്റാലിയൻ ഭാഷയിൽ ഫിഷറീസ് മന്ത്രാലയത്തെക്കുറിച്ച് ട്വീറ്റ് ചെയ്താണ് രാഹുലിന്റെ പരാമർശത്തിന് കേന്ദ്രമന്ത്രിമാർ മറുപടി നൽകിയത്.

തലമുറകളായി ഇന്ത്യ ഭരിക്കുന്നവർ 3682 കോടി രൂപ മാത്രമാണ് ഫിഷറീസ് മന്ത്രാലത്തിനായി നൽകിയിട്ടുളളതെന്ന് കോൺഗ്രസിനെ പരാമർശിച്ച് ഗിരിരാജ് സിംഗ് പറഞ്ഞു. എന്നാൽ 2014 ന് ശേഷം നരേന്ദ്രമോദി സർക്കാർ 32,000 കോടി രൂപയാണ് ഈ മേഖലയിൽ നിക്ഷേപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Back to top button