KeralaLatest

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവം; മൂന്ന് യുവാക്കൾ അറസ്റ്റിൽ

“Manju”

കോട്ടയം മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. പതിനഞ്ച് വയസുകാരിയും സുഹൃത്തും വിഷം കഴിച്ച ശേഷം പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ചികിത്സയ്ക്കിടെ നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ 20 വയസുള്ള മൂന്ന് പേരാണ് അറസ്റ്റിലായത്.
കോട്ടയം മടുക്ക സ്വദേശികളായ, അനന്തു, മഹേഷ്, ചെറുവള്ളി എസ്റ്റേറ്റ് സ്വദേശി രാഹുൽ രാജ് എന്നിവരാണ് 15 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായത്. മൂന്ന് പേർക്കും 20 വയസ് മാത്രമാണ് പ്രായം. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്‌കൂൾ വിദ്യാർത്ഥികളായ രണ്ട് പെൺകുട്ടികൾ മുണ്ടക്കയം വെളളനാടി വള്ളക്കടവ് പാലത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇരുവരം എലിവിഷം കഴിച്ചിരുന്നതായി വ്യക്തമായി

Related Articles

Back to top button