KeralaLatest

ഇന്ത്യന്‍ ടീമിന് അഭിവാദ്യങ്ങള്‍ നേര്‍ന്ന് കെ സുരേന്ദ്രന്‍

“Manju”

വർഷങ്ങളായി ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന വിജയം, യുവ ഇന്ത്യൻ ടീമിന്  അഭിവാദ്യങ്ങൾ നേർന്ന് കെ സുരേന്ദ്രൻ | k surendran|fb post

ശ്രീജ.എസ്

ഓസ്‌ട്രേലിയയില്‍ നാലാം ടെസ്റ്റും വിജയിച്ച്‌ പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ ടീമിന് അഭിവാദ്യങ്ങള്‍ നേര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വര്‍ഷങ്ങളായി കോടിക്കണക്കിന് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന വിജയമാണ് ഇന്ന് ടീം ഇന്ത്യ നേടിയത്. ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരു പരമ്പര വിജയമെന്നത് ഓരോ ഇന്ത്യക്കാരന്റേയും സ്വപ്നമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇന്ത്യന്‍ ടീമിന് അഭിനന്ദിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം………………………….

ഐതിഹാസിക വിജയം

വര്‍ഷങ്ങളായി കോടിക്കണക്കിന് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന വിജയമാണ് ഇന്ന് ടീം ഇന്ത്യ നേടിയത്. ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരു പരമ്പര വിജയമെന്നത് ഓരോ ഇന്ത്യക്കാരന്റേയും സ്വപ്നമായിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 36 റണ്‍സിന് ഓള്‍ഔട്ടായി നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ശേഷം രഹാനെയയുടെ നേതൃത്വത്തില്‍ ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റാണ് ഇന്ത്യ 2-1 ന് പരമ്പര നേടുന്നത്. രണ്ടാം ഇന്നിംഗ്സില്‍ അഞ്ചാം ദിനം ഓസ്ട്രേലിയന്‍ വിക്കറ്റില്‍ 328 റണ്‍സ് ചേസ് ചെയ്ത് നേടിയ വിജയം ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കുന്ന ഊര്‍ജം വലുതായിരിക്കും. 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗാബയില്‍ കങ്കാരുക്കള്‍ തോല്‍ക്കുന്നത് എന്നതും ഈ വിജയത്തിന്റെ മധുരം ഇരട്ടിയാക്കുന്നു.

Related Articles

Back to top button