KeralaLatest

സര്‍ക്കാര്‍ ജീവനക്കാരുടെ പിടിച്ച ശമ്പളം തിരിച്ച്‌ നല്‍കും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കൊവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം മറികടക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പിടിച്ച ശമ്പളം തിരിച്ച്‌ നല്‍കും. പി എഫിലേക്കാണ് നല്‍കുക. അടുത്ത ഏപ്രില്‍ മുതല്‍ തുക പിന്‍വലിക്കാനാകും. മന്ത്രിസഭായോഗത്തിലാണ് നിര്‍ണായക തീരുമാനം.

ആറുദിവസത്തെ ശമ്പളമാണ് ഓരോ മാസവും പിടിച്ചത്.
ശമ്പളം പിടിക്കുന്നതിനെതിരെ ജീവനക്കാരുടെ ഇടയില്‍നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തുക തിരിച്ച്‌ നല്‍കുമെന്ന് വാഗ്ദാനവും അന്ന് നല്‍കിയിരുന്നു. കൊവിഡ് മൂലം സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം കൊണ്ടുവന്നത്.

Related Articles

Back to top button