IndiaLatest

പുതിയ ഇനം തവളകളെ കണ്ടെത്തി

“Manju”

മേഘാലയയിലെ സൗത്ത് ഗാരോ കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ഗുഹയില്‍ നിന്ന് പ്രത്യേക ഇനം തവളകളെ കണ്ടെത്തി. നാല് കിലോമീറ്റര്‍ നീളമുള്ള പ്രകൃതിദത്ത ചുണ്ണാമ്പ് കല്ല് നിറഞ്ഞ ഗുഹയില്‍ നിന്നാണ് പുതിയ ഇനം തവളയെ കണ്ടെത്തിയിരിക്കുന്നത്. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കാസ്കേട് റാനഡ് ഇനത്തിലുള്ള പുതിയ തവളയെ കണ്ടെത്താന്‍ സാധിച്ചത്. ഗവേഷകര്‍ സൗത്ത് ഗോരോ ഹില്‍സ് ജില്ലയിലെ ഗുഹയില്‍ നടത്തിയ നീണ്ട പരിശോധനക്കൊടുവിലാണ് ഈ തവളെ ഗവേഷകരുടെ ശ്രദ്ധയില്‍പെട്ടത്.

ഗാരോ കുന്നുകളിലെ ഗുഹയില്‍ നിന്നും 60 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെ ആഴത്തില്‍ പരിശോധിച്ചപ്പോഴാണ് തവളയുടെ സാന്നിധ്യം കണ്ടെത്തിയത്. തവളയെ കണ്ടെത്തി ഗുഹയ്ക്ക് സിജു എന്നാണ് ഗവേഷകര്‍ പേര് നല്‍കിയിരിക്കുന്നത്. അതേസമയം, സൗത്ത് ഗാരോ കുന്നുകളുടെ സമീപപ്രദേശങ്ങളില്‍ നിന്നും പുതിയ ഇനത്തില്‍പ്പെട്ട തവളകളെ കണ്ടെത്താനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ വ്യക്തമാക്കി. രാജ്യത്ത് ഗുഹയ്ക്കുള്ളില്‍ നിന്ന് തവളയെ കണ്ടെത്തുന്നത് രണ്ടാമത്തെ തവണയാണ്. 2014- ല്‍ സമാനമായ രീതിയില്‍ തമിഴ്നാട്ടിലെ ഗുഹയില്‍ നിന്നും മറ്റൊരു ഇനത്തില്‍പ്പെട്ട തവളയെ കണ്ടെത്തിയിരുന്നു.

Related Articles

Back to top button