KeralaLatest

ഓപ്പണ്‍ ജീപ്പില്‍ കാമ്പസില്‍ റെയ്‌സിങ്; വാഹനം പെണ്‍കുട്ടിയെ ഇടിച്ചു

“Manju”

Two students were arrested for causing an accident by racing an open jeep - Samakalika Malayalam

കൊച്ചി: കോളജ് ദിനാഘോഷത്തില്‍ നിയമവിരുദ്ധമായി വിദ്യാര്‍ഥികള്‍ തുറന്ന ജീപ്പില്‍ റെയ്‌സിങ് നടത്തി അപകടം ഉണ്ടാക്കിയതില്‍ രണ്ടവിദ്യാര്‍ഥികള്‍ അറസ്റ്റില്‍. സംഭവത്തില്‍ നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലെ എട്ടുവിദ്യാര്‍ഥികള്‍ക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പൊലീസ് കേസെടുത്തു.

വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ഓപ്പണ്‍ ജീപ്പില്‍ കാമ്പസിലും പരിസര റോഡുകളിലും റെയ്‌സ് നടത്തുന്നതിനിടെ സമീപവാസിയായ ഒരു പെണ്‍കുട്ടിയെ വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തി ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയതത്. നിയമങ്ങളും, നിര്‍ദ്ദേശങ്ങളും അവഗണിച്ചായിരുന്നു റെയ്‌സിംഗ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കുറ്റക്കാര്‍ക്കിതെരെ കര്‍ശന നടപടികളുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.

കോതമംഗലം പൊലീസ് ഇന്‍സ്‌പെക്ടര്‍ പിടി ബിജോയി,സബ് ഇന്‍സ്‌പെക്ടര്‍മാരായ ആതിര പവിത്രന്‍, സി.പി രാധാകൃഷ്ണന്‍, വിവി എല്‍ദോസ്, എഎസ്‌ഐമാരായ കെഎം സലീം, ഷാല്‍വി അഗസ്റ്റിന്‍,സിപിഒ മാരായ എം.കെ
ഷിയാസ്, സനല്‍കുമാര്‍ തുടങ്ങിയവരാണ് അന്വേഷണം നടത്തുന്നത്.

Related Articles

Back to top button