InternationalLatest

ഗോതമ്പ് ശേഖരം തീരാറായെന്ന് അറിയിച്ച്‌ ധനകാര്യമന്ത്രി ഷൗക്കത്ത് തരിന്‍

“Manju”

ഇസ്ലാമാബാദ് : പാകിസ്താനിലെ ഗോതമ്പ് ശേഖരം തീരാറായെന്ന് അറിയിച്ച്‌ ധനകാര്യമന്ത്രി ഷൗക്കത്ത് തരിന്‍. ഇനി രാജ്യത്ത് അവശേഷിക്കുന്നത് മൂന്നാഴ്ചത്തേയ്ക്കുള്ള ഗോതമ്പ് മാത്രമാണ്. നാഷണല്‍ പ്രൈസ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കണക്കനുസരിച്ച്‌ 647687 മെട്രിക് ടണ്‍ ഗോതമ്പാണ് ആകെ ബാക്കിയുള്ളത്. നിലിവലുള്ള ഉപയോഗമനുസരിച്ച്‌ ഇത് രണ്ടര ആഴ്ചത്തേയ്ക്ക് മാത്രമേ ഉപയോഗിക്കാനാകു. ഏപ്രില്‍ അവസാനത്തോടെ ഇത് 384000 മെട്രിക് ടണ്‍ ആയി കുറയുമെന്നാണ് വിലയിരുത്തല്‍.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം പഞ്ചാബില്‍ ഇനി 400,000 മെട്രിക് ടണ്‍ ഗോതമ്പ് മാത്രമേ ബാക്കിയുള്ളൂ. സിന്ധില്‍ 57,000 മെട്രിക് ടണ്ണും ഖൈബര്‍ പഷ്തൂണില്‍ 58000 മെട്രിക് ടണ്ണും പാസ്‌കോയില്‍ 140000 മെട്രിക് ടണ്ണും മാത്രമാണ് അവശേഷിക്കുന്നത്. നിലവില്‍ പ്രാദേശിക ഭരണകൂടങ്ങളോട് ഗോതമ്പും പഞ്ചസാരയും ശേഖരിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ധനമന്ത്രി.

Related Articles

Back to top button