LatestThiruvananthapuram

ഏഴു തദ്ദേശ സ്വയംഭരണ വാർഡുകളിലെ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച്ച ; വോട്ടെണ്ണൽ 22 ന്

“Manju”

തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച ഏഴു തദ്ദേശ സ്വയംഭരണ വാർഡുകളിലെ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച്ച നടക്കും. കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പിമുക്ക് (05), ചോല (13), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ പി എച്ച് സി വാർഡ് (07) എറണാകുളം കളമശേരി മുൻസിപ്പാലിറ്റിയിലെ മുൻസിപ്പൽ വാർഡ് (37), തൃശൂർ കോർപ്പറേഷനിലെ പുല്ലഴി വാർഡ് (47) കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർപൊയ്യിൽ (11), കണ്ണൂർ ജില്ലയിലെ തില്ലങ്കേരി (07) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് തെരഞ്ഞെടുപ്പ്. കൊറോണ പ്രോട്ടോകോളുകൾ പാലിച്ചായിരിക്കും പോളിംഗ് നടക്കുന്നത്. പോളിംഗിന് എത്തുന്നവർ കൃത്യമായി മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ജനുവരി 22 നാണ് വോട്ടെണ്ണൽ. രാവിലെ എട്ടു മണിയ്ക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്.

Related Articles

Back to top button