IndiaLatest

കശ്മീരിൽ ഒരു ജവാന് കൂടി വീരമൃത്യു

“Manju”

കശ്മീരിൽ പാക് പ്രകോപനത്തിൽ പരിക്കേറ്റ ഒരു ജവാന് കൂടി വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനത്തിൽ ഒരു ജവാന് കൂടി വീരമൃത്യു. ജമ്മു കശ്മീർ റൈഫിൾസിലെ ജവാൻ എൻ കെ നിശാന്ത് ശർമ്മയാണ് വീരമൃത്യു വരിച്ചത്. ജനുവരി 18 ന് രജൗരി ജില്ലയിൽ സുന്ദർബാനി സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിലാണ് നിശാന്ത് ശർമ്മയ്ക്ക് പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കമാൻഡ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പാക് സൈന്യം ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തിയത്.
ധീരനായ സൈനികനാണ് നിശാന്ത് ശർമ്മയെന്ന് സെനിക വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ ത്യാഗത്തെ രാഷ്ട്രം എപ്പോഴും സ്മരിക്കുമെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പൂഞ്ച് നിയന്ത്രണ രേഖയിലും പാകിസ്താൻ വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു. പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നടത്തിയ ആക്രമണത്തിൽ 10 ജെ-കെ റൈഫിൾസിലെ ജവാൻ വീരമൃത്യു വരിക്കുകയും ചെയ്തു.

Related Articles

Back to top button