![](https://i0.wp.com/santhigirinews.org/wp-content/uploads/2021/01/1-31.jpeg?resize=299%2C168&ssl=1)
കൊച്ചി: എറണാകുളത്ത് ഒരാള്‍ക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. അങ്കമാലി സ്വദേശിനിയായ പതിനൊന്നുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി അങ്കമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
ഷിഗല്ലയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ആരോഗ്യ വിഭാഗം അറിയിച്ചു. രോഗ ലക്ഷണം കണ്ടത്തെിയ പ്രദേശങ്ങളിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ട്.