IndiaKeralaLatestThiruvananthapuram

ഒരുപാട് ദൂരെയാണ്.. തൊടാനാവില്ല,കാണാനാകില്ല എന്നാലും ഞാൻ സ്നേഹിച്ചു കൊണ്ടേയിരിക്കും ഡാഡി ;സൗഭാഗ്യ വെങ്കിടേഷ്

“Manju”

പ്രത്യേക ലേഖകന്‍

അച്ഛന്മാരും പെൺമക്കളും തമ്മിൽ ഒരു പ്രത്യേക അടുപ്പമുണ്ട്. സ്വന്തം പിതാവുമായി നല്ല അടുപ്പം പുലർത്തുന്നത് ഒരു പെൺകുട്ടിയുടെ ബാല്യകാല അനുഭവത്തെ രൂപപ്പെടുത്തുക മാത്രമല്ല, പിന്നീടുള്ള ജീവിതത്തിൽ പുരുഷന്മാരോടുള്ള അവളുടെ പെരുമാറ്റത്തെ അത് സ്വാധീനിക്കുകയും ചെയ്യുന്നു എന്നാണ് മനഃശാസ്ത്രം.

അച്ഛൻ എന്നാൽ പെൺ കുഞ്ഞുങ്ങൾക്ക് സുരക്ഷയും വിശ്വാസവും സ്നേഹവുമൊക്കെയാണ്. നടിയും നർത്തകിയുമായ സൗഭാഗ്യക്കും അച്ഛൻ അങ്ങനെ തന്നെയായിരുന്നു.

അച്ഛന്റെ ഓർമകളിൽ നർത്തകിയും നടിയും താരാകല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷ് പങ്ക് വച്ചൊരു ചിത്രവും കുറിപ്പും ആ അച്ഛൻ മകൾ ബന്ധത്തിന്റെ ഇഴയടുപ്പം എത്ര ആഴത്തിലായിരുന്നു എന്നതിന്റെ തെളിവാണ്. അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം വൈറൽ ആണ്.

ഒരുപാട് ദൂരെ… ശരിക്കും ഒരുപാട് ദൂരെ… ഇനിയൊരിക്കലും വീണ്ടും കാണില്ല… ഒരിക്കലും തൊടാന്‍ പറ്റില്ല. പക്ഷേ ഞാന്‍ എന്നും എന്നും സ്‌നേഹിച്ചുകൊണ്ടേയിരിക്കും ഡാഡി… എന്നാണ് സൗഭാഗ്യ കുറിച്ചിരിക്കുന്നത്.

അച്ഛനെ കുറിച്ചുളള ഓര്‍മ്മകള്‍ മുന്‍പും സൗഭാഗ്യ പങ്കുവച്ചിരുന്നു.

Related Articles

Back to top button