KeralaLatestThiruvananthapuram

ബ്രേക്ക് ദ ചെയിൻ – ട്രാവൽ ഡയറി

“Manju”

ജ്യോതിനാഥ്

” രോഗവ്യാപനം തടയാന്‍ ബ്രേയ്ക്ക് ദ ചെയിന്‍ ക്യാമ്പെയ്ൻ കൂടുതല്‍ ആത്മാര്‍ഥമായി മുന്നോട്ടുകൊണ്ടുപോയേ തീരൂ. നടത്തുന്ന യാത്രയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി വയ്ക്കാന്‍ എല്ലാവരും സന്നദ്ധരാവണം. ബ്രേയ്ക്ക് ദ ചെയിന്‍ ഡയറി സൂക്ഷിക്കണം. – മുഖ്യമന്ത്രി മന്ത്രിയുടെ വാക്കുകൾ പ്രാവർത്തികമാക്കി വ്യാപാരി വ്യവസായി സമിതി

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാളയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 100 കൗൺസിലർമാർക്കും ബ്രേക്ക് ദ ചെയിൻ – ട്രാവൽ ഡയറി കൈമാറി. ഡയറിയുടെ ആദ്യ കോപ്പി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി പാപ്പച്ചനിൽ നിന്നും നഗരസഭ മേയർ ശ്രീ. കെ ശ്രീകുമാർ ഏറ്റുവാങ്ങി ഉൽഘാടനം നിർവഹിച്ചു. സമിതി ജില്ലാ സെക്രട്ടറി എം ബാബുജാൻ , പ്രസിഡന്റ് എൻ സുധീന്ദ്രൻ ,പാളയം ഏരിയ സെക്രട്ടറി സി എസ് രതീഷ് ,പ്രസിഡന്റ് എ ബാബു , ട്രഷർ ഷാഹുൽ ഹമീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൗൺസിലർമാർക്കുള്ള ട്രാവൽ ഡയറി നഗരസഭ സെക്രെട്ടറി ശ്രീമതി. ദീപ ഏറ്റുവാങ്ങി.

Related Articles

Back to top button