IndiaLatest

ഇ-പാസ് എടുത്താൽ സഞ്ചാരികള്‍ക്ക് കൊടൈക്കനാല്‍ സന്ദർശിക്കാൻ തമിഴ്നാട് അനുമതി റെഡി

“Manju”

പി.വി.എസ്

ഊട്ടിയ്ക്ക് പിന്നാലെ തമിഴ്നാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കൊടൈക്കനാൽ സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങുന്നു. അഞ്ചര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊടൈക്കനാൽ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നത്.

അൺലോക്ക് 4.0 -ന്റെ ഭാഗമായാണ് കൊടൈക്കനാൽ തുറക്കാൻ തീരുമാനമായത്. പക്ഷേ ഡിണ്ടിഗൽ അഡ്മിനിസ്ട്രേഷൻ കൊടൈക്കനാലിലെ മൂന്ന് സഞ്ചാര കേന്ദ്രങ്ങൾ മാത്രമാണ് തുറക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്. റോസ് ഗാർഡൻ, ബ്രയന്റ് പാർക്ക്, ചെട്ടിയാർ പാർക്ക് എന്നിവയാണ് നിലവിൽ തുറന്നുപ്രവർത്തിക്കുന്നത്. ബാക്കിയുള്ളവ തുറക്കണമെന്ന് ആവശ്യമുമായി പ്രദേശത്തെ കടയുടമകളും മറ്റും രംഗത്തെത്തിയിട്ടുണ്ട്.

ഇ-പാസ്സ് എടുത്തിട്ടുള്ള സഞ്ചാരികൾക്ക് മാത്രമേ നിലവിൽ കൊടൈക്കനാലിൽ പ്രവേശിക്കാനുള്ള അനുമതിയുള്ളൂ. ഇ-പാസ് തമിഴ്നാട് ടൂറിസത്തിന്റെ ഔദ്യോഗിക പേജിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം. ഒപ്പം അഡ്രസ് പ്രൂഫും കൈയ്യിൽ കരുതണം. ഇ-പാസ്സിൽ ടൂറിസത്തിനുവേണ്ടിയാണ് യാത്ര നടത്തുന്നതെന്ന് പ്രത്യേകമായി രേഖപ്പെടുത്തുകയും വേണം.

കോവിഡ് മാനദണ്ഡങ്ങൾ എല്ലാ സഞ്ചാരികളും പാലിക്കേണ്ടതുണ്ട്. മുഖാവരണവും സാനിറ്റൈസറും സാമൂഹിക അകലുമെല്ലാം സഞ്ചാരികൾ പാലിക്കണം. റെസ്റ്റോറന്റുകൾ അധികമായി തുറക്കാത്തതുകൊണ്ട് അത്യാവശ്യ ഭക്ഷണ സാധനങ്ങളും കൈയ്യിൽ കരുതുന്നത് നല്ലതാണ്.

Related Articles

Back to top button