LatestThiruvananthapuram

നവജാതശിശുവിനെ കടത്തിക്കൊണ്ടുപോകല്‍ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

“Manju”

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാതശിശുവിനെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രി ജീവനക്കാരെല്ലാം ഐഡി കാര്‍ഡ് നിര്‍ബന്ധമായും ധരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ സുരക്ഷ ക്രമീകരണങ്ങള്‍ പരിശോധിക്കാനും ആവശ്യമെങ്കില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
ഇന്നലെ ഉച്ചയ്ക്കാണ് ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ നഴ്സ് വേഷം ധരിച്ചെത്തിയ നീതു എന്ന യുവതി കടത്തിക്കൊണ്ടുപോയത്. ഒരു മണിക്കൂറത്തെ തിരച്ചിലിനൊടുവില്‍ ആശുപത്രിക്കു സമീപത്തുനിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ എറണാകുളം കളമശേരി സ്വദേശിനി നീതു (23)വിനേയും പിന്നീട് കാക്കനാട് സ്വദേശി ഇബ്രാഹിം ബാദുഷ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

Related Articles

Back to top button