IndiaLatest

അപകീര്‍ത്തിപ്പെടുത്തല്‍, ബി.ജെ.പി നേതാവ്​ അറസ്റ്റില്‍

“Manju”

തമിഴ് നാട്ടിൽ പ്രവാചകനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ബി.ജെ.പി നേതാവ്  അറസ്റ്റിൽ | Tamil Nadu BJP leader p kalyanaraman arrested for hate speech  at public meeting | Madhyamam
ചെന്നൈ: സാമുദായിക വികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ തമിഴ്​നാട്ടില്‍ ബി.ജെ.പി നേതാവ്​ അറസ്റ്റിലായി.
ഭാരതീയ ജനതാ മസ്ദൂര്‍ മഹാസംഘം മുന്‍ ദേശീയ സെക്രട്ടറിയും ബി.ജെ.പി നേതാവുമായ കല്യാണരാമനുള്‍പ്പെടെ മൂന്ന്​ പേരെയാണ്​ മേട്ടുപ്പാളയം പൊലീസ്​ അറസ്റ്റ് ചെയ്തത്​. ടൗണില്‍ നടന്ന പരിപാടിക്കിടെ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നും കലാപത്തിന്​ ആഹ്വാനം ചെയ്​തുവെന്നുമാണ്​ ആരോപണം.
ബി.ജെ.പിയുടെ കോയമ്പത്തൂര്‍ നോര്‍ത്​ ജില്ലാ പ്രസിഡന്റ്​ ജഗനാഥന്‍, ഡിവിഷനല്‍ സെക്രട്ടറി സതീഷ് കുമാര്‍ എന്നിവരാണ് കല്യാണരാമനൊപ്പം അറസ്റ്റിലായ മറ്റ്​ രണ്ടുപേര്‍. ഇവരെ അവിനാശി സബ്​ജയിലില്‍ പ്രവേശിപ്പിച്ചു.
വര്‍ഗീയ കലാപമുണ്ടാക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, മതവികാരം വ്രണപെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്​ കേസെടുത്തിരിക്കുന്നത്​.  കര്‍ഷക സമരത്തെ പിന്തുണച്ച്‌ എസ്​.ഡി.പി.ഐ റിപബ്ലിക്​ ദിനത്തില്‍ പ്രദേശത്ത്​ നടത്തിയ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചെന്നാരോപിച്ച്‌ ബി.ജെ.പി നടത്തിയ യോഗത്തിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍.
‘കല്യാണരാമന്റെ പ്രസംഗം കേ​ട്ടെത്തിയ എസ്​.ഡി.പി.ഐ പ്രവര്‍ത്തകര്‍ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം മുഴക്കി. ശേഷം ഇവരെ അനുനയിപ്പിച്ച്‌​ പറഞ്ഞയച്ചെങ്കിലും ശേഷം യോഗത്തിനു നേരെ കല്ലേറുണ്ടായി. കല്ലേറുണ്ടായ സംഭവത്തില്‍ 30 ഓളം എസ്​.ഡി.പി.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു’ -മേട്ടുപ്പാളയം എസ്​.പി അറ അരുളരശ്​ പറഞ്ഞു. ബി.ജെ.പി-എസ്​.ഡി.പി.ഐ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്​ പ്രദേശത്ത്​ വന്‍ പൊലീസ്​ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്​.

Related Articles

Back to top button