KeralaLatest

കോവിഡ് ചട്ട ലംഘനം ; ‍ 25 പേര്‍ക്കെതിരെ കേസ്

“Manju”

കോവിഡ് ചട്ട ലംഘനം ; ചവറയിൽ 25 പേർക്കെതിരെ കേസ്

ശ്രീജ.എസ്

ചവറ :ചവറയിലും സമീപത്തും കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ചവറ പോലീസ് പരിധിയില്‍ നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ പരിശോധന കര്‍ശനമാക്കി. 25 നിയമ ലംഘകര്‍ക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തു. 150-ഓളംപേരെ താക്കീതുനല്‍കി വിട്ടയച്ചു. രാവിലെമുതല്‍ത്തന്നെ പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

കടകളിലും അക്ഷയ കേന്ദ്രത്തിലുമെത്തി പോലീസ് പരിശോധന നടത്തി. കോവിഡ് നിയമലംഘനം തടയാനായി പ്രത്യേക പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. മാസ്ക് ശരിയായി ധരിക്കാത്തവര്‍ക്കെതിരേയും കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നിരവധിപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചവറ തെക്കുംഭാഗത്തും തേവലക്കരയിലും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

Related Articles

Back to top button