KeralaLatestThiruvananthapuram

തമ്പാനൂരില്‍ ബഹുനില പാര്‍ക്കിംഗ് സമുച്ചയം ഒരുങ്ങുന്നു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: തമ്പാനൂരില്‍ പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കാന്‍ പൊന്നറ പാര്‍ക്കിന് സമീപം ബഹുനില പാര്‍ക്കിംഗ് മന്ദിരത്തിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് തലസ്ഥാന നഗരസഭ. ഇന്നലെ മേയര്‍ കെ.ശ്രീകുമാര്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെടുത്തിയാണ് നിര്‍മാണം. അടുത്തകൊല്ലം ഡിസംബറില്‍ പണി പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തമ്പാനൂരില്‍ റെയില്‍ കല്യാണ മണ്ഡപത്തോട് ചേര്‍ന്നുള്ള നഗരസഭയുടെ 50 സെന്റ് സ്ഥലത്താണ് പാര്‍ക്കിംഗ് സമുച്ചയം ഒരുങ്ങുന്നത്. നഗരത്തിലെ തന്നെ ഏറ്റവും തിരക്കേറിയ പാര്‍ക്കിംഗ് സ്ഥലമായ ഇവിടെ ഇപ്പോള്‍ കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാമെങ്കിലും അതുകൊണ്ടെന്നും ഇവിടത്തെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെയും ബസ് സ്‌റ്റാന്‍ഡിന്റെയും പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും ഇരുചക്രവാഹനങ്ങള്‍ റോഡുവക്കില്‍ പാര്‍ക്ക് ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്.

നാലു നിലകളിലായാണ് ബഹുനില പാര്‍ക്കിംഗ് കേന്ദ്രം നിര്‍മ്മിക്കുക. 22 കോടിയാണ് നിര്‍മാണ ചെലവ്. ഹെതര്‍ കണ്‍സ്ട്രക്ഷന്‍സിനാണ് നിര്‍മാണ ചുമതല. ഒരേസമയം 22 കാറുകളും 400 ബൈക്കുകളും പാര്‍ക്ക് ചെയ്യാനാകും. കെ.എസ്.ആര്‍.ടി.സിയുടെ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ളതിനാലാണ് ഇവിടെ ടൂ വീലര്‍ പാര്‍ക്കിംഗിന് കൂടുതല്‍ സ്ഥലം അനുവദിച്ചത്.

Related Articles

Back to top button