Latest

പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ രജിസ്‌ട്രേഷന് തുടക്കമായി

“Manju”

പ്രവാസികള്‍ക്ക് ജീവിതകാലം മുഴുവന്‍ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഈ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ഇന്ന് തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.കഴിഞ്ഞ വര്‍ഷം മികച്ച പ്രതികരണമാണ് ഈ പദ്ധതിയോട് നമ്മുടെ പ്രവാസലോകം കാണിച്ചത്. മഹാമാരി സൃഷ്ടിച്ച ഈ പ്രയാസകാലത്തും ഡിവിഡന്റ് പദ്ധതിയുടെ ലാഭവിഹിതം പത്തുശതമാനമായി സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. അതിനായി സബ്‌സിഡി 0.7 ശതമാനമാണ് വര്‍ധിപ്പിച്ചത്. കേരള പ്രവാസി ക്ഷേമ ബോര്‍ഡാണ് കിഫ്ബിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button