ശ്രീജ.എസ്
തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ റാങ്ക് ലിസ്റ്റുകളിലുള്ളവര്‍ സമരം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം.
റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിലായിരുന്നു. റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് യുവജന സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസം അവസാനം കാലാവധി അവസാനിക്കുന്ന റാങ്കുപട്ടികളുടെ കാലാവധിയാണ് നീട്ടുന്നത്.