KeralaLatest

മ‍ുണ്ടേരി കോളനിയിലേക്ക് മ‍ുനവ്വറലി തങ്ങള്‍ നല്‍കിയത് ടിവിയ‍ും ഡിടിഎച്ച‍ും

“Manju”

 

മലപ്പ‍റം: കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന മ‍ുണ്ടേരി വാണിയംപ‍ുഴ കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ടിവിയ‍ും ഡിടിഎച്ച് കണക്ഷന‍ുമാടി മ‍ുസ്ലിം യ‍ൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് മ‍ുനവറലി ശാഹാബ് തങ്ങള‍ും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ‍‍‍ും.കഴിഞ്ഞ പ്രളയത്തില്‍ ഭൂരിഭാഗം കോളനികള‍ും തകര്‍ന്ന വാണിയം‍പ‍ുഴയിലെ 38 ക‍ുടുംബങ്ങള്‍  താല്‍ക്കാലികമായ‍‍ുണ്‍ാക്കിയ ക‍ൂരകളിലാണ് കഴിയ‍ുന്നത്.വൈദ‍ുതിയ‍ും ഓണ്‍ലൈന്‍ നെറ്റ‍ുവര്‍ക്ക‍ുമില്ലാതെ ക‍ുട്ടികള‍ും രക്ഷിതാക്കള‍ും  വിഷമത്തിലായതറിഞ്ഞാണ് ഉവര്‍ ടിവിയ‍‍ും ഡിടിഎച്ച‍ും ഹോംതിയറ്റര്‍ സംവിധാനവ‍ുമായി കോളനിവാസികള്‍ താല്‍ക്കാലികമായ‍‍ുണ്ടാക്കിയ ചങ്ങാടത്തില്‍ ചാലിയാര്‍ പ‍ുഴ കടന്ന് കോളനിയിലെത്തിയത്.ഇര‍ുട്ട‍ുക‍ുത്തി കോളനിയിലേക്ക‍ും ടിവി നല്‍ക‍ുമെന്ന് മ‍ുനവ്വറലി തങ്ങള്‍ പറഞ്ഞ‍ു.ജനമൈത്രി എക്‍സൈസ് പ്രവിവന്റീവ് ഓഫീസര്‍മാരായ പി.രാമചന്ദ്രന്‍, പി.കെ സ‍ുരേഷ്ക‍ുമാര്‍, ഫോറസ്‍റ്റ് സ്റ്റേഷന്‍ ഡെ.റേഞ്ച് ഓഫീസര്‍ എം.ശശിക‍‍ുമാര്‍, എംഎസ്എഫ് ദേശീയഅധ്യക്ഷന്‍ ടി.പി.അഷറഫലി, ബദല്‍ സ്‍കൂള്‍ അധ്യാപകരായ അബ്ദ‍ുല്‍ ഗഫ‍ൂര്‍, ഉമ്മ‍ുല്‍ വാഹിദ്, നിലമ്പ‍ൂര്‍ യ‍ൂത്ത് ലീഗ് അധ്യക്ഷന്‍ സി.എച്ച് കരീം, ജന.സെക്രട്ടറി ഡോ.അന്‍വര്‍ഷാഫി ഹ‍ുദവി എന്നിവര്‍ സംബന്ധിച്ച‍ു.

Related Articles

Back to top button