കോഴിക്കോട്: ചെരുപ്പ് കമ്പനി ഗോഡൗണില്‍ വന്‍ തീപിടിത്തം. കോളത്തറ റഹ്മാന് ബസാറില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
ഏഴ് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ചെരുപ്പുകട പൂര്‍ണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ബിനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ചെരുപ്പ് കമ്പനി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.