InternationalLatest

ബസുകളിലും ട്രെയിനുകളിലും മുഴുവന്‍ സീറ്റുകളിലും യാത്രക്കാര്‍ക്ക് അനുമതി

“Manju”

റിയാദ്: സൗദിയില്‍ ഇനി ബസുകളിലും ട്രെയിനുകളിലും മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച്‌ പൊതുഗതാഗത അതോറിറ്റിയാണ് യാത്രക്കാരെ അനുവദിക്കാന്‍ തീരുമാനമെടുത്തത്. ജിസാനും ഫര്‍സാന്‍ ദ്വീപിനുമിടയിലെ ബോട്ടുകളിലും മുഴുവന്‍ സീറ്റില്‍ യാത്രക്കാരെ അനുവദിക്കും.
നഗരങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും മുഴുവന്‍ സീറ്റുകളും ഉപയോഗിക്കാനാണ് അനുവാദം നല്‍കിയത്. പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ ആരോഗ്യമന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണമെന്നും വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് ഇളവുണ്ടാകുമെന്നും അതോറിറ്റി അറിയിച്ചു.
തെക്കന്‍ സൗദിയിലെ ജിസാന്‍ പട്ടണത്തിനും ഫുര്‍സാന്‍ ദ്വീപിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ബോടുകളിലും മുഴുവന്‍ യാത്രക്കാരെയും അനുവദിക്കും. ആരോഗ്യമന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം. വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് ഇളവുണ്ടാകും. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിക്കണമെന്നും ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് രാജ്യത്തെ ബസുകളിലും ട്രെയിനുകളിലും ബോടുകളിലും ആളുകളെ കയറ്റുന്നതിന് അതോറിറ്റി നിയന്ത്രണം ഏര്‍പെടുത്തിയത്. പിന്നീട് സാഹചര്യങ്ങള്‍ക്ക് അയവുവന്നപ്പോള്‍ ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ മാത്രമാണ് ബസുകളില്‍ ആളുകളെ കയറ്റാന്‍ അനുമതിയുണ്ടായിരുന്നത്.

Related Articles

Back to top button