IndiaKeralaLatest

കെഎസ്‌ആര്‍ടിസി‍ 23ന് പണിമുടക്കും

“Manju”

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ഫെബ്രുവരി 23 ന് പണിമുടക്കിന് ആഹ്വാനം ചെയ്ത് യുഡിഎഫ് അനുകൂല സംഘടന. ‘സ്വിഫ്റ്റ്കമ്പനി രൂപീകരണത്തില്‍ നിന്ന് പിന്മാറണം, ശമ്പള പരിഷ്‌കരണം നടപ്പാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്ക്.

കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി സ്വതന്ത്ര കമ്പനി സ്വിഫ്റ്റ്രൂപീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ യൂണിയനുകളുമായി ഇന്നലെ നടന്ന മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുന്നതില്‍ യൂണിയനുകള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അത് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുളള സൊസൈറ്റിയാക്കാമെന്ന നിര്‍ദേശം തോമസ് ഐസക് മുന്നോട്ട് വെച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, കെഎസ്‌ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ എന്നിവര്‍ക്കൊപ്പം യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ധനമന്ത്രി നിര്‍ദേശം മുന്നോട്ട് വെച്ചത്.

പരിഷ്‌കരണമില്ലാതെ സര്‍ക്കാര്‍ സഹായം കൊണ്ടു മാത്രം കെഎസ്‌ആര്‍ടിസിയെ മുന്നോട്ടു കൊണ്ട് പോകാനാകില്ലെന്നും ധനമന്ത്രി പറഞ്ഞു. പിരിച്ചുവിട്ടവര്‍ക്ക് പുനപ്രവേശനവും നിലവിലുളളവര്‍ക്ക് തൊഴിലും ശമ്പളവും ഉറപ്പുവരുത്തിയാല്‍ പരിഷ്‌കരണങ്ങളോട് സഹകരിക്കാമെന്ന് യോഗത്തില്‍ സിഐറ്റിയു അറിയിച്ചു. എന്നാല്‍ കമ്പനിയായാലും സൊസൈറ്റിയായാലും സ്വതന്ത്ര നിലപാട് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ടിടിഎഫും ബിഎംഎസും. അതേസമയം കമ്ബനിയുടേയോ സൊസൈറ്റിയുടേയോ കാര്യത്തില്‍ അനുനയനമുണ്ടായില്ലെങ്കില്‍ ശമ്പള പരിഷ്‌കരണത്തിലും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യത്തിലും വഴങ്ങേണ്ടതില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്.

Related Articles

Back to top button