IndiaLatest

മികച്ച അന്ധ അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന – ദേശീയ അവാര്‍ഡ് ജേതാവ് ബേബി ഗിരിജയെ ആദരിച്ചു.

“Manju”

മികച്ച അന്ധ അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന – ദേശീയ അവാര്‍ഡ് ജേതാവ് ബേബി ഗിരിജയെ ആദരിച്ചു.

തിരുവനന്തപുരം : വനിതാദിനത്തോടനുബന്ധിച്ച് മികച്ച അന്ധ അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന – ദേശീയ അവാര്‍ഡ് ജേതാവ് ബേബി ഗിരിജയെ ആദരിച്ചു. ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം ജില്ലാ കമ്മറ്റിയ്ക്കുവേണ്ടി ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയാണ് ബേബി ഗിരിജയെ ആദരിച്ചത്.

ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് പി.കെ.എസ് രാജന്റ് അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഗരസഭാ കൗൺസിലർ കരമന അജിത്, ജയ ചന്ദ്രൻ കല്ലിംഗൽ, ശ്രീ പന്മനാഭ സ്വാമി ക്ഷേത്രം എക്ലിക്യൂട്ടീവ് ഓഫീസർ ബി സുരേഷ് കുമാർ, അഡ്വ. ആർ. എസ്. വിജയമോഹൻ, സുരേഷ് കുമാർ, കരമന മോഹൻ, സ്കൂൾ ഹെഡ് മാസ്റ്റർ. അബ്ദുൽ ഹക്കീം പവിത്രൻ എന്നിവര്‍ സംബന്ധിച്ചു.

വനിതാദിനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 12.00 മണിക്ക് ജഗതിയിലുള്ള സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത് . സാമൂഹീക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button