IndiaLatest

നാവികാ സേന ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

“Manju”

Image result for നാവികാ സേന ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ശ്രീജ.എസ്

മുംബൈ : നാവികാ സേന ഉദ്യോഗസ്ഥനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി തീ കൊളുത്തി കൊലപ്പെടുത്തി. റാഞ്ചി സ്വദേശി സൂരജ് കുമാര്‍ ദുബൈയെ ആണ് സംഘം കൊലപ്പെടുത്തിയത്. പാല്‍ഘഡിലെ വനമേഖലയിലായിരുന്നു സംഭവം നടന്നത്. കോയമ്പത്തൂര്‍ ഐഎന്‍എസ് അഗ്രാനിയിലെ ഉദ്യോഗസ്ഥനാണ് സൂരജ്. കഴിഞ്ഞ മാസം 30 ന് ചെന്നൈയില്‍ നിന്നുമാണ് സൂരജിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം റാഞ്ചിയില്‍ നിന്നും ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ സൂരജിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു.

മൂന്ന് ദിവസം ചെന്നൈയിലെ ഒളിസങ്കേതത്തില്‍ പാര്‍പ്പിച്ച ശേഷമാണ് സൂരജിനെ പാല്‍ഘഡില്‍ എത്തിച്ചത്. പിന്നീട് സൂരജിന്റെ പിതാവിനോട് 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പിതാവ് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പാല്‍ഘഡിലെ വേവ്ജി മേഖലയില്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് രക്ഷിക്കുന്നതിനായി പോകുന്നതിനിടെയാണ് സൂരജിനെ സംഘം തീ കൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

 

Related Articles

Back to top button