IndiaLatest

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി മുഖ്യമന്ത്രിയുടെ മകള്‍ ഹര്‍ഷിത കെജ്രിവാള്

“Manju”

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിത കെജ്രിവാള്‍. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സോഫ സെറ്റ് വില്‍ക്കാന്‍ ശ്രമിച്ച ഹര്‍ഷിതയ്ക്ക് 34000 രൂപ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെക്കന്‍ഡ് ഹാന്‍ഡ് വില്‍പ്പനയ്ക്കായി ഹര്‍ഷിത ഒരു സൈറ്റില്‍ പോസ്റ്റ് ചെയ്ത സോഫയുടെ പരസ്യം കണ്ട് വാങ്ങാന്‍ താത്പ്പര്യമുണ്ടെന്നറിയിച്ചാണ് ഒരാള്‍ ഇവരെ സമീപിച്ചത്. സാധനം വാങ്ങുമെന്നറിയിച്ച്‌ വില പറഞ്ഞ് കരാര്‍ ഉറപ്പിക്കുകയും ചെയ്തു. ഇതിന് മുന്നോടിയായി ഹര്‍ഷിതയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വെരിഫൈ ചെയ്യുന്നതിനായി ഇവരുടെ അക്കൗണ്ടിലേക്ക് കുറച്ചു തുക അയച്ചു നല്‍കി.

തുടര്‍ന്ന് ഒരു ക്യുആര്‍ കോഡ് ഹര്‍ഷിതയ്ക്ക് അയച്ചു നല്‍കിയ ഇയാള്‍, ബാക്കി പണം ലഭിക്കുന്നതിനായി കോഡ് സ്‌കാന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇത് ചെയ്തതോടെ 20000 രൂപ അക്കൗണ്ടില്‍ നിന്നും നഷ്ടമായി. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ അബദ്ധത്തില്‍ തെറ്റായ ക്യുആര്‍ കോഡാണ് അയച്ച്‌ നല്‍കിയതെന്ന് മറുപടി ലഭിച്ചു. പകരം പുതിയ ക്യുആര്‍ കോഡ് അയച്ചു നല്‍കാമെന്നും മുന്‍പറഞ്ഞ അതേരീതിയില്‍ സ്‌കാന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ ചെയ്തപ്പോള്‍ വീണ്ടും 14000 രൂപ കൂടി നഷ്ടമാവുകയായിരുന്നു. തുടര്‍ന്നാണ് താന്‍ കബളിക്കപ്പെട്ടുവെന്ന് ഹര്‍ഷിതയ്ക്ക് മനസിലായത്. തട്ടിപ്പിന് മനസിലാക്കിയ ഹര്‍ഷിത സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതി രജിസ്റ്റര്‍ ചെയ്ത പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന് കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം. ‘ലഭിച്ച പരാതി അനുസരിച്ച്‌ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button