KeralaLatest

വാളയാര്‍ കേസില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി പെണ്‍കുട്ടികളുടെ അമ്മ

“Manju”

വാളയാര്‍ കേസില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി പെണ്‍കുട്ടികളുടെ അമ്മ. ജനുവരി 26ന് ആണ് പെണ്‍കുട്ടികളുടെ ‘അമ്മ അനിശ്ചിത കാല സമരം ആരംഭിച്ചത്. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു. ഡിവൈഎസ്പി സോജനും എസ്. ഐ ചാക്കോയ്ക്കുമെതിരെയും നടപടി തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് വേണമെന്നാണ് പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യം.

ഇത് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടന്നും കുറച്ച്‌ ദിവസംകൂടി നോക്കിയതിന് ശേഷം നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങാനാണ് തീരുമാനമെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. തന്റെ സങ്കടം ജനങ്ങള്‍ ഏറ്റെടുക്കുമെന്നും അവര്‍ പറഞ്ഞു. അതേസമയം അന്വേഷണ സംഘം പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചിരുന്നു. അട്ടപ്പളളത്തെ സംഭവസ്ഥലം നിശാന്തിനി ഐ പി എസ്സിന്‍റെ നേതൃത്വത്തിലുളള സംഘമാണ് സന്ദര്‍ശിച്ചത്. പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.

Related Articles

Back to top button