IndiaInternational

ചൈനീസ് സൈനികർ മികച്ച പരിശീലനം നേടാത്തവരെന്ന് റിപ്പോർട്ട്

“Manju”

ന്യൂഡൽഹി: ഗാൽവൻ സംഘർഷത്തിന് പിന്നാലെ ഇന്ത്യ-ചൈന അതിർത്തിയിൽ ഇരുരാജ്യങ്ങളും വൻ സൈനിക വിന്യാസമാണ് നടത്തിയത്. എന്നാൽ പലപ്പോഴും ചൈനീസ് സൈനികരുടെ മികവിനെ സംബന്ധിച്ച് പല കോണിൽ നിന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിരുന്നു. അത്തരം വിലയിരുത്തലുകൾ ശരിവെക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ലഡാക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ ചൈന വലിയ രീതിയിൽ സൈനിക വിന്യാസം നടത്തിയിരുന്നു. എന്നാൽ, അതിശൈത്യത്തെ അതിജീവിക്കാൻ കഴിയാതെ ചൈനീസ് സൈനികർ പലപ്പോഴും ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായിട്ടുണ്ട്. വഴി തെറ്റി വന്നവരാണ് അധികവും അതിർത്തി ലംഘിക്കാറുള്ളതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവർ വൈദ്യസഹായം ലഭിക്കാതെയും മഞ്ഞ് കാരണം വഴി തെറ്റിയുമെല്ലാമാണ് ഇന്ത്യൻ പ്രദേശത്തേയ്ക്ക് കടന്നുവരാറുള്ളത്. ഇവർ അമിതമായി മദ്യപിക്കാറുണ്ടെന്നും കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലും ഈ വർഷം ജനുവരിയിലും ഇത്തരത്തിൽ രണ്ട് സംഭവങ്ങളുണ്ടായി. ഷൂ ലെയ്‌സ് പോലും നല്ല രീതിയിൽ കെട്ടാൻ അറിയാത്തവരെയാണ് ചൈന അതിർത്തിയിൽ വിന്യസിക്കുന്നതെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. ഇവർ മദ്യപിച്ച ശേഷം സ്വന്തം ഇഷ്ടപ്രകാരം കറങ്ങി നടക്കുമെന്നും ബോധപൂർവ്വമല്ലാതെ അതിർത്തി ലംഘിക്കുമെന്നും അധികൃതർ പറഞ്ഞു. ഇത്തരത്തിൽ അതിർത്തി ലംഘിക്കുന്നവർ ചാരന്മാരാകാനുള്ള സാധ്യതയും സൈനിക വൃത്തങ്ങൾ തള്ളിക്കളഞ്ഞു.

Related Articles

Back to top button