IndiaKeralaLatest

മലയാളി കന്യാസ്ത്രീയുടെ പേര് ഇറ്റാലിയന്‍ റോഡിന്

“Manju”

റോം: കൊവിഡ് കാലത്ത് നിസ്വാര്‍ത്ഥ സേവനം ചെയ്ത മലയാളി കന്യാസ്ത്രീയുടെ പേര് ബഹുമാനാര്‍ത്ഥമായി റോഡിനു നല്‍കി ഇറ്റാലിയന്‍ ഭരണകൂടം. സെന്റ് കമില്ലസ് സന്യാസിനി സമൂഹത്തിലെ അംഗവും നഴ്സുമായ കണ്ണൂരിലെ കൊട്ടിയൂര്‍ നെല്ലിയോടി സ്വദേശിനി സിസ്റ്റര്‍ തെരേസ വെട്ടത്തിന്റെ പേരാണ് റോഡിന് നല്‍കിയത്.സാക്രോഭാനോ മുനിസിപ്പാലിറ്റിയിലെ ഒരു റോഡാണ് തെരേസയുടെ പേരില്‍ അറിയപ്പെടുക.
പരേതനായ വെട്ടത്ത് മത്തായിയുടെയും മേരിയുടെയും 7 മക്കളില്‍ മൂന്നാമത്തെയാളാണ് സിസ്റ്റര്‍ തെരേസ. സിസ്റ്റര്‍ തെരേസയെ കൂടാതെ 2 കന്യാസ്ത്രീകള്‍ക്കു കൂടി ബഹുമതി ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button